ഇന്‍ഷുറന്‍സ് എന്നത് ഒരു പുതിയ ആശയമല്ല. നൂറ്റാണ്ടുകളായി ആളുകള്‍ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളും ജീവിതവും പ്രിയപ്പെട്ടവരുടെ ജീവിതവും ഇന്‍ഷുറന്‍സ് ചെയ്യുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്ന ഘട്ടത്തില്‍ ജീവിതം തിരിച്ചുപിടിക്കാനുള്ള ഒരു സുരക്ഷാ ഉപാധിയായി ആളുകള്‍ ഇന്‍ഷുറന്‍സിന്‍റെ കാണുന്നു.
എന്നിരുന്നാലും, വലിയൊരു വിഭാഗം ആളുകള്‍ക്ക് ഇപ്പോഴും പൊതു ഇന്‍ഷുറന്‍സ് ഇല്ല എന്നുള്ളത് ദു:ഖകരമായ ഒരു സത്യമാണ്. പ്രതികൂലമായ സാഹചര്യങ്ങള്‍ വരുമ്പോള്‍ അത്തരം ആളുകള്‍ക്ക് വിധിക്കു കീഴ്പ്പെട്ട്, ജീവിതം തിരിച്ചു പിടിക്കല്‍ അസാധ്യമായിത്തീരുന്നു.
ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്, പക്ഷേ ശരിയായ പദ്ധതി തിരഞ്ഞെടുക്കുന്നത് വെല്ലുവിളിയാകും. ഇന്‍ഷുറന്‍സ് പദ്ധതി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.
വിവിധ തരം പൊതു ഇന്‍ഷുറന്‍സുകള്‍
നല്‍കുന്ന കവറേജിന് അനുസരിച്ച ഇന്‍ഷുറന്‍സ് പ്ലാനുകളും അവ വാങ്ങുന്നതിനുള്ള തുകയും വ്യത്യാസപ്പെട്ടിരിക്കും. വ്യത്യസ്ത തരം പൊതു ഇന്‍ഷുറന്‍സുകളുടെ ഗുണദോഷങ്ങളെക്കുറിച്ച് സമഗ്രമായ വിശകലനം നടത്തിയതിനു ശേഷം മാത്രം തങ്ങള്‍ക്ക് അനുയോജ്യമായ പ്ലാനുകള്‍ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അനുയോജ്യമായ ഇന്‍ഷുറന്‍സ് പദ്ധതി ലഭിച്ചു കഴിഞ്ഞാല്‍, അതേ മാതൃകയില്‍ ലഭ്യമായ മറ്റു ഇന്‍ഷുറന്‍സ് പദ്ധതികളിലും നിങ്ങള്‍ക്കു വേണ്ട പരിഗണനകള്‍ നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കുക
ഇന്‍ഷുറന്‍സ് പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍:
ഇന്‍ഷുറന്‍സ് തുക: നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്ലാനിലെ ഏറ്റവും പ്രധാനപ്പെട്ട മൂല്യം ഇന്‍ഷ്വര്‍ ചെയ്ത തുകയാണ്. നിങ്ങള്‍ ഒരു ക്ലെയിം നടത്തിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി തുകയാണിത്. ഈ മൂല്യം ഉയര്‍ന്നതാണെങ്കില്‍, നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം സ്വാഭാവികമായും വര്‍ദ്ധിക്കും, പക്ഷേ അടിയന്തിര ഘട്ടത്തില്‍ നിങ്ങള്‍ക്കിതുപകരിക്കും.
പ്രീമിയം: ഇന്‍ഷ്വര്‍ ചെയ്ത അതേ തുകയ്ക്ക്, ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്കിടയിലുള്ള പ്രീമിയങ്ങള്‍ താരതമ്യം ചെയ്യുന്നത് നല്ലതാണു. പ്രീമിയം നിങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് കാലാകാലങ്ങളില്‍ നല്‍കേണ്ടുന്ന തുകയാണ്, ഒപ്പം തിരഞ്ഞെടുത്ത പദ്ധതി നിങ്ങള്‍ക്ക് എത്രമാത്രം ചെലവുണ്ടാക്കുമെന്നു നിര്‍ണ്ണയിക്കുകയും ചെയ്യുന്നു.
സെറ്റില്‍മെന്‍റ് വേഗത: സാധാരണ നിലയില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിനു ആഴ്ചകള്‍ എടുത്തേക്കാം. എന്നാല്‍, അടിയന്തിരാവസ്ഥയില്‍, ഉടനടി പണം ആവശ്യമുള്ളപ്പോള്‍, അത്തരം കാലതാമസങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍, നിങ്ങളുടെ ക്ലെയിമുകള്‍ പരിഹരിക്കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനി സാധാരണ എത്ര സമയമെടുക്കുമെന്ന് അറിയേണ്ടത് പ്രധാനമാണ്.
കിഴിവുകളെക്കുറിച്ച അറിഞ്ഞുവെയ്ക്കുക: നിങ്ങളുടെ പൊതു ഇന്‍ഷുറന്‍സ് പോളിസി വാങ്ങുമ്പോള്‍, നിലവിലുള്ള ഏതെങ്കിലും കിഴിവുകളെക്കുറിച്ച് അന്വേഷിച്ചുറപ്പാക്കുക. കിഴിവുകള്‍ക്ക് നിങ്ങളുടെ പോളിസി വാങ്ങുബോഴുള്ള തുക കുറയ്ക്കാനും ചില അധിക നേട്ടങ്ങള്‍ ഉണ്ടാക്കിത്തരാനും സാധിക്കും.
ഉപസംഹാരം
ഏത് പൊതു ഇന്‍ഷുറന്‍സ് പോളിസിയാണ് വാങ്ങേണ്ടതെന്ന് തീരുമാനിക്കുന്നത് കഠിനമായ തിരഞ്ഞെടുപ്പാണ്. ഓരോ വിഭാഗത്തിനും കീഴില്‍ ധാരാളം പോളിസികള്‍ ലഭ്യമാണ്, കൂടാതെ ഓരോ വിഭാഗത്തിന്‍റെയും ഗുണദോഷങ്ങള്‍ മനസിലാക്കേണ്ടത് പ്രധാനമാണ്. ഇത് ചെയ്തുകഴിഞ്ഞാല്‍, അതിനു വേണ്ടിവരുന്ന ചെലവ്, സമയം, കിഴിവ് പോലുള്ള കാര്യങ്ങള്‍ പരിഗണിക്കണം. നിങ്ങളുടെ ആവശ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ പൊതു ഇന്‍ഷുറന്‍സ് പോളിസി തീരുമാനിക്കുന്നതിന് ഈ രീതി നിങ്ങളെ സഹായിക്കും.
By Geojit team