മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട നിക്ഷേപമായ സ്വര്‍ണ്ണം ഇന്ന് അതിന്‍റെ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്. സ്വര്‍ണ്ണം ഒരു നിക്ഷേപമായി കാണുമ്പോഴും ആഭരണങ്ങളാണ് പൊതുവെ ആളുകള്‍ വാങ്ങുന്നത്. ഭാവിയില്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്യാം എന്നതാണ് സാധാരണക്കാരനെ സംബന്ധിച്ച് സ്വര്‍ണ്ണം വാങ്ങുന്നതിന്‍റെ പ്രധാന കാരണം. സാധാആഭരണങ്ങള്‍ ആയി വാങ്ങുമ്പോള്‍ പണിക്കൂലിയും മറ്റുമായി അധിക തുക നല്‍കേണ്ടിവരും. വില്‍ക്കുമ്പോഴും പണയം വയ്ക്കുമ്പോഴും ഈ അധിക തുക പരിഗണിക്കുകയില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിയാമെങ്കിലും പലപ്പോഴും ഇത് അവഗണിക്കുകയാണ് ചെയ്യാറ്.
ഓഹരി, മ്യൂച്ചല്‍ ഫണ്ട്, സ്ഥിരനിക്ഷേപം എന്നിങ്ങനെയുള്ള നിക്ഷേപം പോലെയാണ് സ്വര്‍ണ്ണ നിക്ഷേപം കണക്കാക്കുന്നത് എങ്കില്‍ നിക്ഷേപരീതിയില്‍ മാറ്റം വരുത്തവരുത്തേണ്ടതുണ്ട്. സ്വര്‍ണ്ണ നിക്ഷേപം നടത്താന്‍ ഇന്ന് പലവിധ രീതികള്‍ ഉണ്ട്. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നത് കൂടാതെ സ്വര്‍ണ്ണനാണയങ്ങള്‍, സ്വര്‍ണ്ണക്കട്ടികളായും നിക്ഷേപം നടത്താം. നേരിട്ടുള്ള സ്വര്‍ണ്ണ നിക്ഷേപം ആണ് എങ്കില്‍ ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ഫണ്ടുകള്‍, ഗോള്‍ഡ് ബോണ്ട് എന്നിങ്ങനെ നേരിട്ടല്ലാതെയും സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താം. സ്വര്‍ണ്ണാഭരണങ്ങള്‍, നാണയം, സ്വര്‍ണ്ണക്കട്ടികള്‍ എന്നിവ വാങ്ങിയാല്‍ അത് സൂക്ഷിക്കുന്നതിനായി ബാങ്ക് ലോക്കറുകളെയും മറ്റും ആശ്രയിക്കേണ്ടതായിട്ട് വരും. എന്നാല്‍, ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ഫണ്ടുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ തുടങ്ങിയ ഡിജിറ്റല്‍ രീതിയിലുള്ള നിക്ഷേപങ്ങള്‍ നടത്തുക വഴി ഇവ സൂക്ഷിച്ചു വയ്ക്കുന്നതിനും മറ്റും പ്രത്യേക സൗകര്യങ്ങള്‍ അന്വേഷിക്കേണ്ടതില്ല.
ഗോള്‍ഡ് എക്സ്ചേഞ്ച് ഫണ്ടുകള്‍ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴിയാണ് വാങ്ങുന്നത്. സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട ബിസിനസ്സുകള്‍ ചെയ്യുന്ന കമ്പനികളിലാണ് പ്രധാനമായും നിക്ഷേപിക്കുന്നത്. അതുപോലെതന്നെ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട കമ്പനികളില്‍ നിക്ഷേപം നടത്തുന്ന മ്യൂച്ചല്‍ ഫണ്ടുകളാണ് ഗോള്‍ഡ് ഫണ്ടുകള്‍. ഈ രണ്ടു നിക്ഷേപങ്ങളും ഏകദേശം ഒരേ സ്വഭാവം ഉള്ളതാണ്.
മേല്‍പ്പറഞ്ഞ രണ്ട് നിക്ഷേപങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇറക്കുന്ന ഇത്തരം ബോണ്ടുകള്‍ പബ്ലിക്, പ്രൈവറ്റ് ബാങ്കുകള്‍ വഴിയും അംഗീകൃത സ്വകാര്യ ധനസ്ഥാപനങ്ങള്‍ വഴിയും വാങ്ങാനാകും. രണ്ടര ശതമാനം പലിശ നിരക്ക് ലഭിക്കുന്നതോടൊപ്പം സ്വര്‍ണ്ണത്തിന്‍റെ വളര്‍ച്ചയില്‍ നിന്ന് ലഭിക്കുന്ന നേട്ടവും ലഭിക്കും. എട്ടു വര്‍ഷമാണ് ഈ നിക്ഷേപത്തിന്‍റെ കാലാവധിയെങ്കിലും അഞ്ചുവര്‍ഷത്തിനുശേഷം വില്‍ക്കാനുള്ള സൗകര്യവും ലഭ്യമാണ.് മറ്റു നിക്ഷേപങ്ങളോടൊപ്പം പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരണത്തിന് സഹായകമാകും സ്വര്‍ണ്ണ നിക്ഷേപം.
First published in Mangalam