റിസ്ക് എടുക്കുവാനുള്ള കഴിവും നിക്ഷേപം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കഴിയുന്ന കാലയളവും മറ്റും അടിസ്ഥാനമാക്കി ലാര്‍ജ് ക്യാപ്പിലോ മിഡ് ക്യാപ്പിലോ സ്മോള്‍ ക്യാപ്പിലോ ഉള്‍പ്പെട്ട മ്യൂച്വല്‍ ഫണ്ടുകള്‍ ഓരോ നിക്ഷേപകര്‍ക്കും തിരഞ്ഞെടുക്കാവുന്നതാണെന്ന് കഴിഞ്ഞ ആഴ്ചയിലെ ഫണ്ട് ഫോക്കസില്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് വിഭാഗങ്ങളിലും മാര്‍ക്കറ്റ് ക്യാപ് അഥവാ കമ്പനിയുടെ വലിപ്പം അനുസരിച്ച് ഓഹരിയിലധിഷ്ഠിതമായ നിക്ഷേപമാണ് നടക്കുന്നതെന്ന പൊതുസ്വഭാവം നിലനില്‍ക്കുന്നുണ്ടെങ്കിലും ഓരോ ക്യാപ്പിനും അനുയോജ്യരായ നിക്ഷേപകരുണ്ടെന്നത് വസ്തുതയാണ്. അതേസമയം ഒരു ക്യാപ്പില്‍ മാത്രം തങ്ങളുടെ നിക്ഷേപം ഒതുക്കാതെ മൂന്ന് പ്രധാന വിഭാഗങ്ങളിലുമായി വിന്യസിച്ച് കൂടുതല്‍ വൈവിധ്യവല്‍ക്കരണം കൊണ്ടുവരാനാഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കായി രണ്ടു ഉപവിഭാഗങ്ങള്‍ കൂടി മ്യൂച്വല്‍ ഫണ്ടുകളിലുണ്ട്. ഫ്ളെക്സി ക്യാപ്പ് ഫണ്ടുകളും മള്‍ട്ടി ക്യാപ്പ് ഫണ്ടുകളുമാണവ. രണ്ടു വിഭാഗം ഫണ്ടുകളും നിക്ഷേപകര്‍ക്കിടയില്‍ പ്രചാരം കൂടിയവയാണ്, പ്രത്യേകിച്ചും ഫ്ളെക്സി ക്യാപ്പ് ഫണ്ടുകള്‍ മൊത്തം ആസ്തി വലിപ്പത്തിന്‍റെ കാര്യത്തില്‍ മറ്റെല്ലാ വിഭാഗങ്ങളെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 2023 ഫെബ്രുവരി അവസാനം ആംഫി പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ ഫ്ളെക്സി ക്യാപ്പ് ഫണ്ടുകളുടെ മൂല്യം രണ്ടു ലക്ഷത്തി നാല്‍പതിനായിരം കോടി രൂപയാണ്. 66,875 കോടി രൂപ മള്‍ട്ടി ക്യാപ്പ് ഫണ്ടുകളിലും നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
ഫ്ളെക്സി ക്യാപ്പ് ഫണ്ടുകളും മള്‍ട്ടി ക്യാപ്പ് ഫണ്ടുകളും തമ്മിലുള്ള ഘടനാപരമായ വ്യത്യാസങ്ങള്‍ എന്തെല്ലാമാണെന്ന് നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ടതാണ്.
മികച്ച രീതിയല്‍ പ്രകടനം നടത്തിവരുന്ന ഏതാനും ചില ഫ്ളെക്സി ക്യാപ്പ് ഫണ്ടുകളെയും മള്‍ട്ടി ക്യാപ്പ് ഫണ്ടുകളെയും സംബന്ധിച്ച വിവരങ്ങള്‍ താഴെ പട്ടികയില്‍ നല്‍കിയിരിക്കുന്നു. മികച്ച ഫണ്ടുകള്‍ വേറെയും ഉണ്ടെന്നും സ്ഥലപരിമിതി കാരണം അവയെല്ലാം ഉള്‍പ്പെടുത്താന്‍ നിര്‍വാഹമില്ലെന്നും വായനക്കാര്‍ മനസ്സിലാക്കുമല്ലോ.
First published in Malayala Manorama