നിക്ഷേപങ്ങള്‍ വളരെ നേരത്തെ തുടങ്ങിയാല്‍ കൂടുതല്‍ തുക സമാഹരിക്കാനാകും എന്ന് മനസ്സിലാക്കി നിക്ഷേപം തുടങ്ങി കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അവയുടെ കണക്കെടുക്കുമ്പോള്‍ ഇപ്പോള്‍ ലഭിക്കുന്ന വരുമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ കുറഞ്ഞ തുക ആയിരിക്കും ഉണ്ടാവുക.
ഈ സാഹചര്യം മിക്ക നിക്ഷേപകര്‍ക്കും സംഭവിക്കുന്നതാണ്. ഇത്തരത്തില്‍ സംഭവിക്കാനുള്ള ഒരു പ്രധാന കാരണം മികച്ച നേട്ടം നല്‍്കാന്‍ പര്യാപ്തമായ തുക അല്ല നിക്ഷേപിച്ചു വന്നിരുന്നത് എന്നതായിരിക്കാം. ജോലികിട്ടി കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ നിക്ഷേപത്തിനായി ഒരു തുക നീക്കി വെച്ച് ആ തുക കൃത്യമായി നിക്ഷേപിച്ച് മുന്നോട്ടുപോകുന്നുണ്ടാകാം. ജോലിയില്‍ പ്രവേശിച്ച് തുടക്കത്തില്‍ ശമ്പളം കുറവായിരിക്കും. അപ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു പ്രധാന അംശം നിക്ഷേപത്തിലേക്ക് നീക്കി വെച്ചാല്‍ പോലും ഒരു അഞ്ചോ ആറോ വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുന്ന ശമ്പളവുമായി തട്ടിച്ചുനോക്കുമ്പോള്‍ ജോലിയുടെ തുടക്കത്തില്‍ നിക്ഷേപത്തിനായി വച്ച തുക ചെറിയ ഒരു ശതമാനം മാത്രമായിരിക്കും എന്ന് മനസ്സിലാക്കാന്‍ സാധിക്കും.
ഇത്തരക്കാര്‍ തങ്ങള്‍ കൃത്യമായി നിക്ഷേപം നടത്തുന്നവരാണ് എന്ന ധാരണയില്‍ ജീവിക്കുന്നവര്‍ ആയിരിക്കും എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ശരിയായ രീതിയില്‍ സാമ്പത്തിക വിശകലനങ്ങള്‍ നടത്താതെ നിക്ഷേപം തുടര്‍ന്നു പോകുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. വരവ് ചിലവുകള്‍ കണക്കാക്കി മിച്ചം പിടിക്കാന്‍ സാധിക്കുന്ന തുക വേണം നിക്ഷേപത്തിനായി നീക്കി വയ്ക്കേണ്ടത.് ഓരോ വര്‍ഷം പിന്നിടുമ്പോഴും ജീവിത സാഹചര്യങ്ങളില്‍ വ്യത്യാസം വരുകയും വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്യാം അതുകൊണ്ട് എല്ലാവര്‍ഷവും വരവ് ചിലവുകള്‍ മനസ്സിലാക്കി നിക്ഷേപ തുകയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോയാല്‍ മാത്രമേ വ്യക്തിയുടെ ജീവിത നിലവാരത്തിനനുസരിച്ചുള്ള നിക്ഷേപം സമാഹരിക്കാനാകൂ. ഇത്തരത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ ജീവിത ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ച് ചെയ്യുകയാണെങ്കില്‍ ഓരോ ലക്ഷ്യത്തിനും വേണ്ട തുക സമാഹരിക്കുന്നതോടൊപ്പം നിക്ഷേപ ലക്ഷ്യങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ മുടക്കം കൂടാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും.
ചില വ്യക്തികള്‍ നിയന്ത്രിക്കാന്‍ ആവാത്ത ചിലവ് ഉള്ളവരായിരിക്കും ഇത്തരക്കാര്‍ വരുമാനത്തില്‍ നിന്ന് നിക്ഷേപത്തിനുള്ള തുക മാറ്റിയശേഷം ചിലവിനുള്ള തുക വിനിയോഗിക്കുകയാണെങ്കില്‍ ഒരു പരിധിവരെ ചിലവ് നിയന്ത്രിക്കാനാകും. തുടര്‍ച്ചയായി നിക്ഷേപം നടത്തുക മാത്രമല്ല പരമാവധി തുക നിക്ഷേപത്തിനായി നീക്കി വയ്ക്കുക കൂടി ചെയ്താല്‍ മാത്രമേ അച്ചടക്കത്തോടെയുള്ള നിക്ഷേപം നടത്തുന്നു എന്ന് പറയാനാകൂ.
First published in Mangalam