എന്താണ് ഇഎല്‍എസ്എസ് അഥവാ ഓഹരിയാധിഷ്ഠിത ടാക്സ് സേവിങ് സ്കീമുകള്‍?
ഓഹരികളിലും മറ്റ് അനുബന്ധ സെക്യൂരിറ്റീസുകളിലുമായി മൊത്തം ആസ്തിയുടെ 80 ശതമാനവും നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. നികുതി ലാഭിക്കുവാനുള്ള നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ വച്ച് ഏറ്റവും ആകര്‍ഷകമായവയാണ് ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍. ആദായനികുതി നിയമം 80സി വകുപ്പ് പ്രകാരം 1,50,000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കുന്നു. ഈ നിക്ഷേപങ്ങള്‍ക്ക് 3 വര്‍ഷം ലോക്ക്ഇന്‍ കാലാവധിയാണുള്ളത്. മറ്റു നികുതി ലാഭ നിക്ഷേപങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ കാലാവധിയാണ് ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ക്കുള്ളത് എന്നത് മറ്റൊരു ആകര്‍ഷണമാണ്. ഇതില്‍ നിക്ഷേപിക്കുന്നതിലൂടെ ഉയര്‍ന്ന നികുതി സ്ലാബിലുള്ള ഒരു നിക്ഷേപകന് 46,800 രൂപ വരെ ലാഭിക്കുവാന്‍ സാധിക്കുന്നു.
നിക്ഷേപ രീതി
നന്നായി പ്ലാന്‍ ചെയ്ത് ഘട്ടം ഘട്ടമായും ഒറ്റതവണയായും ഈ ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. നിക്ഷേപത്തിന് മുന്‍പ് ഓരോരുത്തരും അവരവരുടെ റിസ്ക് എടുക്കാനുള്ള ശേഷി, പ്രായം, നിക്ഷേപ കാലാവധി, എന്നിവ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ ഇഎല്‍എസ്എസ് സ്കീമുകളും, വിവിധ മേഖലകളിലുള്ള വിവിധ ഓഹരികളില്‍ നിക്ഷേപം നടത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച റിട്ടണ്‍ നല്‍കുന്നവയാണ്. നിക്ഷേപിക്കുന്ന ഓഹരികളുടെ പ്രകടനം, ഫണ്ട് മാനേജരുടെ വൈദഗ്ധ്യം എന്നിവയാണ് ഓരോ ഫണ്ടുകളുടെയും പ്രകടന മികവിന് ആധാരം. മതിയായ രീതിയിലുള്ള ഓഹരി വൈവിധ്യവും ആസ്തി വൈവിധ്യവും വഴി ഒരു പരിധിവരെ നഷ്ട സാധ്യത കുറച്ചു കൊണ്ടുവരാന്‍ ഫണ്ട് മാനേജര്‍മാര്‍ ശ്രദ്ധിക്കാറുണ്ട്. തുടക്കക്കരായ നിക്ഷേപകര്‍ നല്ല ഫണ്ട് തിരഞ്ഞെടുക്കുവാനായി ഒരു നിക്ഷേപ വിദഗ്ധന്‍റെ സേവനം തേടേണ്ടതാണ്. കഴിഞ്ഞ 5,10 വര്‍ഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെച്ച 5 ഫണ്ടുകളുടെ വിവരം താഴെ ചേര്‍ക്കുന്നു.