ഓഹരി വിപണിയില്‍ അസ്ഥിരതയുടെ കാര്‍മേഘം മായുന്നില്ല

0
1155

ഇന്ത്യന്‍ ഓഹരി വിപണിയുടെ അസ്ഥിരത കഴിഞ്ഞ മാസം വര്‍ധിച്ചിരുന്നു. ആഗോളവും ആഭ്യന്തരവുമായ ഘടകങ്ങളാണ് കാരണം. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡ് പലിശ കുറയ്ന്നതെപ്പോഴാണെന്നതു സംബന്ധിച്ച ഊഹാപോഹങ്ങളും വികസ്വര വിപണികളില്‍ വിദേശ ഓഹരികളുടെ വില്‍പന സമ്മര്‍ദ്ദവുമാണ് പ്രധാന ചാലകങ്ങള്‍. ആഭ്യന്തരമായി, മൂന്നാം പാദഫലങ്ങളുടെ പ്രഖ്യാപനം, ബജറ്റിന്‍റെ പ്രത്യാഘാതങ്ങള്‍, തെരഞ്ഞെടുപ്പിനു മുന്നോടിയായ കുതിപ്പ്, കൂടിയ തോതിലുള്ള മാര്‍ജിന്‍ ട്രേഡിംഗ് എന്നിവ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി.

പലിശ നിരക്കുകള്‍ കുറയ്ക്കുന്ന നടപടി വൈകാതെ ഉണ്ടാകുമെന്ന കാഴ്ചപ്പാടോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നില നിര്‍ത്തുകയായിരുന്നു. നിര്‍മ്മാണ രംഗത്ത പുരോഗതിയും ഗ്രാമീണ മേഖലയില്‍ ക്രമേണ കാര്യങ്ങള്‍ മെച്ചപ്പെടുന്നതിന്‍റേയും അടിസ്ഥാനത്തില്‍ 2025 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 7 ശതമാനമായി കണക്കാക്കിയത് ഓഹരി വിപണിയെ സഹായിച്ചിട്ടുണ്ട്. ഇതിനിടെ ബാങ്കിംഗ് മേഖലയില്‍ പണമൊഴുക്ക് വര്‍ധിപ്പിക്കാനുള്ള നടപടികളുടെ അഭാവം വിപണിയെ ബാധിക്കുകയും ചെയ്തു.

ഓഹരി വിപണി വെല്ലുവിളികളെ അതിജീവിച്ച് പുതിയ പാതയില്‍ എത്തിയിട്ടുണ്ട്. ആഗോള വിപണിയിലെ അനുകൂല കാലാവസ്ഥ പ്രതിബിംബിപ്പിച്ചുകൊണ്ട് നിഫ്റ്റി 22 നു മുകളിലെത്തി. വിശാലാടിത്തറയില്‍ വീണ്ടെടുപ്പുണ്ടായെങ്കിലും ജാഗ്രത നില നില്‍ക്കുന്നു. നിലവിലുള്ള വാല്യുവേഷന്‍ സ്ഥിതി കാരണം നിക്ഷേപകര്‍ വന്‍കിട ഓഹരികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കഴിഞ്ഞ ഒരു മാസം ഇടത്തരം, ചെറുകിട ഓഹരികള്‍ മകച്ച പ്രകടനം നടത്തിയെങ്കിലും അതിന്‍റെ തോത് കുറഞ്ഞിട്ടുണ്ട്. വന്‍കിട ഓഹരികള്‍ ഇടക്കാല നിക്ഷേപത്തിനായിരിക്കും ഉചിതം എന്നാണ് കരുതുന്നത്.

ഇടക്കാല ബജറ്റ് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കാന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ കുറവായിരുന്നെങ്കിലും അടിസ്ഥാന വികസനത്തിന് കാര്യമായി പണം വകയിരുത്തിയിട്ടുണ്ട്. (2025 സാമ്പത്തിക വര്‍ഷത്തേക്ക് 11.11 ലക്ഷം കോടി രൂപ )2014 മുതല്‍ ഇന്ത്യാ ഗവണ്മെന്‍റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും വികസനത്തിനും കാര്യമായ പ്രാധാന്യം നല്‍കി. സിമെന്‍റ് തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ 5-6 വര്‍ഷമായി ഉറച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതിനു പുറമെ, ഭാവിയുടെ ശ്രദ്ധ ഹരിതോര്‍ജ്ജം, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, നിര്‍മ്മിതി മേഖലകളിലാണ് കേന്ദ്രീകരിക്കുന്നത്. ഇതിന്‍റെ ഗുണം പ്രധാനമായും ലഭിക്കാനിരിക്കുന്നത് ഇലക്ട്രോണിക്, ഇലക്ട്രിക് ഉല്‍പന്നങ്ങളും ധാരാളമായി ഉല്‍പാദിപ്പിച്ചു കയറ്റുമതി ചെയ്യുന്നവയ്ക്കും ആകാനാണിട.

അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കു പുറമെ ഉല്‍പാദന വര്‍ധനയ്ക്ക് പ്രത്യേക ആനകൂല്യം നല്‍കുന്ന ജഘക പദ്ധതിയും വളരെയേറെ ഗുണം ചെയ്തു. ആഭ്യന്തര ഉല്‍പാദന രംഗത്ത് കുതിച്ചു ചാട്ടം സൃഷ്ടിക്കാന്‍ ഇത്തരം പദ്ധതികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ആനുകൂല്യം ഇനത്തില്‍ 2 ട്രില്യണ്‍ രൂപയോളം ചിലവഴിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ചിലവഴിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള 5 ട്രില്യണ്‍ രൂപ 2023 സാമ്പത്തിക വര്‍ഷ ജിഡിപിയിുടെ ഏതാണ്ട് 1.7 ശതമാനമാണ്. 733 അപേക്ഷകരില്‍ നിന്നായി 3 ട്രില്യണ്‍ രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ സംഭരിച്ചിട്ടുണ്ട്.

സുപ്രധാന മേഖലകളിലും നവീന സാങ്കേതിക വിദ്യയിലും നിക്ഷേപം ആകര്‍ഷിച്ച് , ഉല്‍പാദന രംഗത്ത് കാര്യക്ഷമതയും വ്യാപ്തിയും ഉറപ്പാക്കി ഇന്ത്യന്‍ കമ്പനികളേയും നിര്‍മ്മാതാക്കളേയും ആഗോള തലത്തില്‍ മത്സരിക്കാന്‍ കെല്‍പുള്ളവരാക്കിത്തീര്‍ക്കുകയാണ് ജഘക പദ്ധതിയുടെ ലക്ഷ്യം. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഉല്‍പാദനവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനും മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിനും ഈ പദ്ധതികള്‍ പ്രയോജനപ്പെടും. 60 ലക്ഷം പുതിയ തൊഴിലവസരങ്ങളാണ് ഇവയിലൂടെ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്.

എങ്കിലും , തെരഞ്ഞെടുപ്പു സമാപിക്കുന്നതോടെ അസ്ഥിരത വര്‍ധിക്കുക തന്നെ ചെയ്യും. ഇന്ത്യ ഢകത സൂചിക ഒരു മാസം മുമ്പുള്ള 13.5 ഃ ല്‍ നിന്ന് 15.2 ഃ ആയി ഉയര്‍ന്നിട്ടുണ്ട്. ഇലക്ഷനു മുന്നോടിയായുള്ള ഇപ്പോഴത്തെ കുതിപ്പ് തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെ നില നില്‍ക്കുമെങ്കിലും ഒരിടവേള എടുത്തേക്കാം. കോര്‍പറേറ്റ് മൂന്നാം പാദ ഫലങ്ങള്‍ ആരോഗ്യകരവും പ്രതീക്ഷാനുസൃതവുമാണെങ്കിലും മുന്‍ പാദത്തെയപേക്ഷിച്ച് വരുമാന വളര്‍ച്ചയില്‍ വേഗക്കുറവുണ്ടായിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള വളര്‍ച്ചാ പ്രതീക്ഷ അമിതമല്ല. മെയ് മാസത്തോടെ ഫെഡ് പലിശ നിരക്കു കുറ.്ക്കുമെന്ന കണക്കു കൂട്ടലുമായി ബന്ധപ്പെട്ട് ഈയിടെ ആഗോള വിപണിയില്‍ അസ്ഥിരത ഉണ്ടായിട്ടുണ്ട്. ഹ്രസ്വകാലയളവില്‍ ആഭ്യന്തര വിപണിയിലെ ചലനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഈ ഘടകങ്ങള്‍ക്കു പങ്കുണ്ടായിരിക്കും, പ്രത്യേകിച്ച് കൂടിയ വാല്യുവേഷന്‍റെ പശ്ചാത്തലത്തില്‍.

First published in Mathrubhumi