ആഭ്യന്തര അടിസ്ഥാന സൗകര്യ മേഖല, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഓഹരികള്‍ ശക്തമായ പാതയിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യ മേഖലയിലെ ഓഹരികളുടെ മൂല്യം മൂന്നിരട്ടിയായും ഇലക്ട്രോണിക് ഉല്‍പന്ന മേഖലയിലെ കമ്പനി ഓഹരികളുടെ മൂല്യം ഇരട്ടിയായും വര്‍ധിച്ചു. ഈയിടെ നടന്ന ദേശീയ തെരഞ്ഞെടുപ്പിന്‍റെ കാലത്ത് കൂടിയ വിലകളും വാല്യുവേഷനുകളും കാരണം ഈ പ്രവണത നില നില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ , ഉറച്ച ഒരു കൂട്ടുമുന്നണി സര്‍ക്കാരിന്‍റെ രൂപീകരണവും വളര്‍ച്ചാ നയങ്ങളുടെ തുടര്‍ച്ചയിലുള്ള പ്രതീക്ഷയും നിലവില്‍ വന്നതോടെ ആശങ്കകള്‍ക്ക് അയവു വന്നു. 2025 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ പ്രവചനം 7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമാക്കി ഉയര്‍ത്തിയ ആര്‍ബിഐ പണ നയ സമിതിയുടെ ജൂണിലെ യോഗ തീരുമാനത്തോടെ ശുഭാപ്തി വിശ്വാസം കൂടുതല്‍ ശക്തമായി.
അടിസ്ഥാന സൗകര്യ മേഖലയിലെ കമ്പനികളെയപേക്ഷിച്ച് ഇലക്ട്രോണിക് ഉല്‍പന്ന കമ്പനി ഓഹരികള്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കാരണം അവയ്ക്കാവശ്യമായ മൂലധന നിക്ഷേപം കുറവാണെന്നതാണ്. ചരക്കുപട്ടികകളുടെ കാലതാമസം, നിര്‍മ്മാണത്തിലെ സമയ ദൈര്‍ഘ്യം , സര്‍ക്കാര്‍ ഫണ്ടുകളുടെ കാല താമസം എന്നിവ കാരണം അവയുടെ പണം കൈമാറ്റത്തിന് 2 മുതല്‍ 4 മാസം വരെ സമയമെടുക്കും. ഇതിന്‍റെ ഫലമായി ഇലക്ട്രോണിക് നിര്‍മ്മാണക്കമ്പനികള്‍ക്ക് ലാഭക്കൂടുതലും മികച്ച ബാലന്‍സ് ഷീറ്റും ഉള്ളതിനാല്‍ അവയുടെ ഉപയോഗ നിരക്കും അപ്ഗ്രേഡിംഗും കൂടതലാണ്.
റോഡ് നിര്‍മ്മാണ പൂര്‍ത്തീകരണത്തിന്‍റെ പ്രതിദിന നിരക്ക് 2024 സാമ്പത്തിക വര്‍ഷം 20 ശതമാനം വര്‍ധിച്ചതിനാല്‍ അടിസ്ഥാന സൗകര്യ മേഖലയിലെ വന്‍കിട കമ്പനികളുടെ ഭാവി ഇപ്പോള്‍ ശോഭനമാണ്. ഇടക്കാലത്ത് ഈ പ്രവണത തുടരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ദേശീയ ഹൈവേ അതോറിറ്റിയുടെ ഫണ്ടുകള്‍ വര്‍ധിക്കുകയാണ്. 2025 സാമ്പത്തിക വര്‍ഷം 2.78 ട്രില്ല്യണ്‍ രൂപയാണ് ഇതിനായി നീക്കി വെച്ചിട്ടുള്ളത്. രാജ്യത്തിന്‍റെ മൊത്തം സ്ഥിര നിക്ഷേപം 2024 സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 33.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 11 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. 100 ദിവസത്തിനകം 3000 കിലേമീറ്റര്‍ ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള പുതിയ സര്‍ക്കാരിന്‍റെ തീരുമാനം അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരിന്‍റെ പ്രതിബദ്ധതയാണ് വെളിപ്പെടുത്തുന്നത്.
അടിസ്ഥാന സൗകര്യ വികസന രംഗത്ത് റെയില്‍വേ, സിമെന്‍റ്, ചെറുകിട ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുക. 2024 ഫെബ്രുവരിയോടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 85 ശതമാനം പണം ചിലവഴിച്ചിട്ടുണ്ട്. ഇതിനു പുറമെ ,അടുത്ത ഏതാനും വര്‍ഷത്തിനിടെ ഒരു ട്രില്യണ്‍ രൂപയ്ക്കുള്ള റെയില്‍ കോച്ചുകള്‍ വാങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു. 40,000 സാധാരണ ബോഗികള്‍ വന്ദേ ഭാരത് ബോഗികളുടെ നിലവാരത്തിലേക്കുയര്‍ത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളും റെയില്‍ പാതാ നിര്‍മ്മാണത്തില്‍ വരാനിരിക്കുന്ന വര്‍ധനയും ഈ രംഗത്തിന്‍റെ മുഖ ഛായ തന്നെ മാറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി ഭവന പദ്ധതിയുടെ കീഴില്‍ നഗര ,ഗ്രാമങ്ങളിലായി മൂന്നു കോടി വീടുകളുടെ നിര്‍മ്മാണത്തിന് മന്ത്രി സഭാ അംഗീകാരം ആയിക്കഴിഞ്ഞു. 250 ഓളം അനുബന്ധ വ്യവസായങ്ങള്‍ക്ക് ഇത് ഊര്‍ജ്ജം പകരും. എന്‍ഐപി, ഗതിശക്തി, ബജറ്റിലെ നീക്കിയിരിപ്പ്, പൈപ്പ്ലൈന്‍ കരാറുകള്‍ എന്നിവയെല്ലാം വരും നാളുകളില്‍ മികച്ച ലാഭവും നേട്ടങ്ങളും കൊണ്ടു വരുമെന്നു തീര്‍ച്ചയാണ്.
വാല്യുവേഷന്‍റെ കാര്യത്തിലാണെങ്കില്‍, ബിഎസ്ഇ ഇന്‍ഫ്രാ സൂചിക എന്‍എസ്ഇ ഇന്‍ഫ്രാ സൂചികയോടൊപ്പം മികച്ച പ്രീമിയത്തോടെ ഒരു വര്‍ഷം മുന്നോട്ടുള്ള പിഇ അനുപാതം 18 ഃ ലാണ് ട്രേഡിംഗ് നടത്തുന്നത്. എന്നാല്‍ ഇവയുടെ ശോഭനമായ ഭാവിയും ബിസിനസും കണക്കിലെടുക്കുമ്പോള്‍ ഇത്തരം വ്യവസായങ്ങള്‍ക്ക് പ്രീമിയം തോതില്‍ ട്രേഡിംഗ് നടത്താനുള്ള അര്‍ഹതയുണ്ട്. അടുത്ത 1 മുതല്‍ 3 വര്‍ഷം വരെ ഈ നില തുടരുകയും ചെയ്യും.
വന്‍കിട പദ്ധതികളുടെ എണ്ണത്തിലുണ്ടായ കുതിപ്പാണ് ഇലക്ട്രോണിക് ഉല്‍പന്ന രംഗത്തെ വളര്‍ച്ചയ്ക്കു ചാലകമായത്. 2024 സാമ്പത്തിക വര്‍ഷം ബജറ്റില്‍ പദ്ധതികള്‍ക്കു വിലയിരുത്തിയ 13.7 ലക്ഷം കോടി രൂപ 2022 മുതല്‍ 2024 സാമ്പത്തിക വര്‍ഷം വരെ മൊത്ത വരുമാനത്തില്‍ 27.7 ശതമാനം വളര്‍ച്ച സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 സാമ്പത്തിക വര്‍ഷം മുതല്‍ 2030 സാമ്പത്തിക വര്‍ഷം വരെ ഇന്ത്യയുടെ ജിഡിപി 6 മുതല്‍ 7 ശതമാനം വരെ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തില്‍ സ്വകാര്യ ഉപഭോഗച്ചിലവ് സര്‍ക്കാര്‍ ഉപഭോഗച്ചിലവുകളേക്കാള്‍ കൂടുമെന്നാണ് കണക്കാക്കുന്നത്. ഉല്‍പാദനവുമായി ബന്ധപ്പെടുത്തി ഇന്‍സെന്‍റീവു നല്‍കുന്ന പിഎല്‍ഐ പദ്ധതി അടുത്ത 4 വര്‍ഷത്തിനകം 3 മുതല്‍ 4 ട്രില്യണ്‍ രൂപവരെ നിക്ഷേപം ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. ഇതിന്‍റെ ഭാഗമായി 200,000 തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ ഓര്‍ഡര്‍-സെയില്‍സ് അനുപാതം ഗുണകരമായ 2 ഃ ലാണ്. ഈ രംഗത്തെ പ്രമുഖ കമ്പനികള്‍ 2024 സാമ്പത്തിക വര്‍ഷം മുതല്‍ 2026 സാമ്പത്തിക വര്‍ഷം ഒടുവില്‍ വരെ 18 ശതമാനം അറ്റാദായ വളര്‍ച്ച സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇപിഎസ് ആകട്ടെ 24 ശതമാനം നേട്ടമുണ്ടാക്കുമെന്നും കരുതുന്നു. ലോഹ വിലകള്‍ കൂടിയ നിലയില്‍ തന്നെ തുടരുകയാണ്. അസംസ്കൃത വസ്തുക്കളുടെ ഇനത്തില്‍ വരുന്ന ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ ലാഭത്തില്‍ കുറവു പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഉല്‍പന്നങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാരണത്താല്‍ ലാഭത്തിലുണ്ടാകുന്ന കുറവ് വലിയൊരു പരിധി വരെ നികത്തപ്പെടുകയും ചെയ്യും. വാല്യുവേഷന്‍റെ കാര്യത്തിലാണെങ്കില്‍ ,മുകളില്‍ സൂചിപ്പിച്ചതു പോലെ അടിസ്ഥാന സൗകര്യ മേഖലയിലെ ഓഹരികളാണ് ഇലക്ട്രോണിക് ഉപകരണ മേഖലയിലെ ഓഹരികളേക്കാള്‍ മെച്ചപ്പെട്ട നിലയില്‍. എന്നാല്‍ ഇലക്ട്രോണിക് ഉല്‍പന്ന രംഗത്തെ ഓഹരികള്‍ ഒരു വര്‍ഷം മുന്നോട്ടുള്ള പിഇ അനുപാതം 40 ഃ എന്ന നിലയില്‍ എക്കാലത്തേയും കൂടിയ വിലയിലാണ് ഇപ്പോള്‍ വില്‍ക്കപ്പെടുന്നത്. ഈ രംഗത്തെ ഭാവി ഭദ്രമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നതിനാല്‍ പ്രീമിയം വാല്യുവേഷന്‍ നില നില്‍ക്കാനാണിട.
First published in Mathrubhumi